Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Investigation

ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ബോം​ബ് ആ​ക്ര​മ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഛണ്ഡി​ഗ​ഢ്: പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​രി​ൽ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫീ​സി​ന്‍റെ മ​തി​ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ബി​യ​ർ കു​പ്പി​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച് ഓ​ഫീ​സി​നു​നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​പ്പി കെ​ട്ടി​ട​ത്തി​ന്‍റെ പു​റം​മ​തി​ലി​ൽ ത​ട്ടി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി ഓ​ഫീ​സി​നു സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നും ബി​ജെ​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up